തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം. വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിലെ 5 വാര്‍ഡി കൗണ്‍സിലര്‍ നിധിന് പുല്ലനാണ് രക്തസാക്ഷികളുടെ പേരില്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇതാണ് വരണാധികാരി ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ വീണ്ടും സത്യപ്രതിെജ്ഞ ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നിധിന് പുല്ലന് ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ 12 അംഗങ്ങളില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തത് 30 വാർഡ് കൗണ്‍സിലര്‍ ജില് ആന്റണി മാത്രമാണ്. സാധാരണയായി ഈശ്വര നാമത്തിലോ ദൃഢ പ്രതിജ്ഞയോ ആണ് ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് പോലീസ് ജീപ്പ് തകർത്ത കേസിലെ മുഖ്യ പ്രതിയാണ് നിധിൻ പുല്ലൻ’.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









