Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് സമർപ്പിച്ചത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.

ഭരണം പിടിക്കാനല്ല, രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നൽകിയതെന്ന് ബിജു പാലൂപ്പടവൻ പറഞ്ഞു. നഗരസഭയിൽ ഭരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ ചെയർപേഴ്സൺ അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷം സഹകരിച്ചിരുന്നുവെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോയതെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി. അതേസമയം, സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രമേയം പാസാക്കിയിരുന്നു.

Advertisement
WhiteswanTV Footer