സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പുളിക്കലിൽ തുടർച്ചക്കായി എൽ.ഡി.എഫ്; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

മലപ്പുറം: ഭരണത്തുടർച്ച ഉറപ്പാക്കാൻ എൽ.ഡി.എഫും കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിനും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാൻ തീവ്ര ശ്രമം നടത്തുന്ന യു.ഡി.എഫിനും ഇത്തവണത്തെ ജനവിധി അഭിമാന പോരാട്ടമാണ്.

1963ൽ രൂപീകൃതമായ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസും മുസ്ലിം ലീഗും ഭരണം കൈയാളിയ ചരിത്രമാണ് പുളിക്കലിലേത്. കോൺഗ്രസിലെ കെ.പി. വീരാൻകുട്ടി ഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1969 മുതൽ കോൺഗ്രസിലെ പി.എം. ഖാദർ ഹാജിയും 1979 മുതൽ 2000 വരെ മുസ് ലിം ലീഗിലെ പി. മോയുട്ടി മൗലവിയുമായിരുന്നു പ്രസിഡന്റ്റ്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് അധികാരത്തിലെത്തി. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാളയത്തെ ഞെട്ടിച്ച് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. 21 വാർഡുകളിൽ 11 വാർഡുകളിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ യു.ഡി.എഫിന് 10 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

ഭരണനേട്ടങ്ങളും വികസനത്തുടർച്ചയും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. നിരവധി ഭിന്നശേഷിക്കാരുള്ള ഗ്രാമപഞ്ചായത്തിൽ ബഡ്‌സ് സ്കൂൾ ആരംഭിക്കാനായതും അതിന് സ്വന്തം കെട്ടിടം ഒരുക്കിയതും ഗ്രാമപഞ്ചായത്തിലെ 38 അംഗൻവാടികളിൽ 37 കേന്ദ്രങ്ങൾക്കും സ്വന്തം കെട്ടിടമൊരുക്കി സ്മാർട്ടാക്കിയതും ജൽജീവൻ പദ്ധതി ആദ്യഘട്ട സർവേയിൽ ഉൾപ്പെട്ട എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് ദാഹജലം എത്തിക്കാനായതും പ്രധാന നേട്ടങ്ങളായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.

കൈയേറ്റമൊഴിപ്പിച്ച പൊതുസ്ഥലങ്ങൾ വീണ്ടെടുത്തതും അടിസ്ഥാന സൗകര്യ വികസനവും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രചാരണ വിഷയമാണ്. എന്നാൽ, മാലിന്യ നിർമാർജന രംഗത്ത് ശാസ്ത്രീയമായ ഒരു പദ്ധതിയും നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതിക്കായില്ലെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. സ്വന്തമായൊരു കളിസ്ഥലമെന്ന യുവതയുടെ സ്വപ്‌നം കെടുകാര്യസ്ഥത മൂലം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇല്ലാതാക്കി. വയലുകൾ നികത്തുകയല്ലാതെ ജനകീയ വികസന പദ്ധതികളൊന്നും നടപ്പായില്ല.

സംസ്ഥാനം എൽ.ഡി.എഫ് ഭരിക്കുന്ന സാഹചര്യത്തിൽ പോലും വികസന പ്രവർത്തനങ്ങൾക്കായി ഒരു സെന്റ് ഭൂമി പോലും വാങ്ങാൻ ഭരണസമിതിക്കായില്ലെന്നും സർവത അഴിമതിയാണ് എല്ലാ രംഗങ്ങളിലും അരങ്ങുവാണതെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്. മുൻ ഭരണസമിതികളുടെ നേട്ടങ്ങളും യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.

വാർഡ് വിഭജനത്തിന് ശേഷം ആകെ വാർഡുകളുടെ എണ്ണം 24 ആയി ഉയർന്ന പുളിക്കലിൽ ഇടത്, വലത് മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.എൽ.ഡി.എഫിൽ 22 വാർഡുകളിൽ സി.പി.എം സ്ഥാനാർഥികളും ഒരു സീറ്റിൽ ആർ.ജെ.ഡിയും ഒരു സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 15 സീറ്റുകളിൽ മുസ്ലിം ലീഗും ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നു. ഏഴ് വാർഡുകളിൽ എൻ.ഡി.എയും മൂന്ന് വാർഡുകളിൽ എസ്.ഡി.പി.ഐയും രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടിയും ജനവിധി തേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement