Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഞ്ഞങ്ങാടിൽ അധികാര തുടർച്ചയ്ക്ക് എൽഡിഎഫ്, പിടിച്ചെടുക്കാൻ യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നാമതും അ ധികാരത്തിലെത്താനുള്ള പരിശ്രമത്തിലാണ് ഇടതുപക്ഷം.

2015 ൽ വിവി രമേശനിലുടെയാണ് എൽഡിഎഫ് വീണ്ടും അധികാരം പിടിച്ചെടുത്തത്. പിന്നീട് 2020ൽ ഭരണ തുടർച്ചയിലൂടെ കെവി സുജാത ചെയർപേഴ്‌സണായി.

അധികാരം നിലനിർത്താൻ ഇത്തവണയും ഇടതുപക്ഷം വിവി രമേശനെ തന്നെ മത്സരത്തിനിറക്കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 1988 ൽ 28 ൽ 18 സീറ്റ് നേടിയാണ് യുഡിഎഫിലെ കെഎം ഷംസുദ്ദീൻ കാഞ്ഞങ്ങാടിന്റെ പ്രഥമ ചെയർമാനായത്.

രണ്ടാമത് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി ഗോപിയും അധികാരത്തിൽ വന്നു. എന്നാൽ ഗോപിയെ അവിശ്വാസത്തിൽ പുറത്താക്കിയതോടെ എൽഡിഎഫ് സ്വതന്ത്രനായ കെ വേണുഗോപാലൻ നായർ ചെയർമാനായി.

ആറ് മാസത്തിനുശേഷം ഇദ്ദേഹം രാജിവെച്ചപ്പോൾ കോൺഗ്രസിലെ വി ഗംഗാധരനാണ് ചെയർമാനായത്.

2000 ത്തിൽ വീണ്ടും യുഡിഎഫിലെ ഷെരീഫ ഇബ്രാഹിം ചെയർമാനായി. കഴിഞ്ഞ തവണ 43 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 24 വാർഡുക ളിൽ ജയിച്ചാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. (സിപിഎം-19. ഐ.എൻ. എൽ-3, സി പിഐ-1, ആർ ജെഡി-1) 13 സീറ്റുകളാണ് യു ഡിഎഫിന് ലഭിച്ചത്.

ഇതിൽ മുസ്ലിം ലീഗിന് 11 ഉം കോൺ ഗ്രസിന് 2 സീറ്റും ലഭിച്ചു. ബി ജെപി 6 സീറ്റാണ് നേടിയത്. നിലവിൽ വാർഡ് പുനർവിഭജനത്തോടെ 3 വാർഡുകൾ വർദ്ധിച്ച് ഇപ്പോൾ 47 വാർഡു കളാണുള്ളത്.

ഇടതുമുന്നണി യിൽ സിപിഎം 35 സീറ്റുകളി ലാണ് മത്സരിക്കുന്നത്. ഇ തിൽ സ്വതന്ത്രരായി മത്സരി ക്കുന്നവരുമുണ്ട്.

ഐഎൻ എൽ 5 സീറ്റിലും ആർജെഡി, ജെഡി എസ്, എൻസിപി (എ സ്), കേരള കോൺഗ്രസ് (എ സ്) എന്നിവ ഓരോ സീറ്റുക ളിലും കേരള കോൺഗ്രസ് (എം) 2 സീറ്റിലും മത്സരിക്കുന്നു.

യൂഡിഎഫിൽ കോൺഗ്രസ് 20 സീറ്റിലും മുസ്ലിം ലീഗ് 17 സീറ്റിലും, സിഎംപി 1 സീറ്റി ലും മത്സരിക്കുന്നു. 13 സീറ്റു കളിൽ മത്സരിക്കുന്ന ബിജെ പി 17 വാർഡുകളിൽ സ്ഥാ നാർഥികളെ നിർത്തിയിട്ടില്ല 2 സ്വതന്ത്രരുമുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer