സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലൈഫ് മിഷൻ പ്രഖ്യാപനം വ്യാജം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ നേരിട്ട് ലൈഫ് മിഷൻ പത്തുവർഷത്തിനുള്ളിൽ ലക്ഷ്യം നിറവേറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാജമാണ്. ലൈഫ് വീടുകൾ ഏറ്റവുമധികം സമയബന്ധിതമായി പൂർത്തിയാക്കിയത് യു.ഡി.എഫിന് മുൻതൂക്കമുള്ള എറണാകുളം, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഏറ്റവും പിന്നിൽ നിൽക്കുന്നത് സി.പി.എം കുത്തകയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനാണ്.

ലൈഫ് മിഷൻ വീടുകൾക്ക് അർഹതയുള്ളവരായി രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുത്ത 13 ലക്ഷം ഗുണഭോക്താക്കളിൽ മൂന്നിലൊന്നിനു മാത്രമാണ് വീടുകൾ ലഭിച്ചത്. 2017-ൽ 6.20 ലക്ഷം പേരെയും 2021-ൽ 4.75 ലക്ഷം പേരെയും ഗുണഭോക്ത പട്ടികയിൽ പെടുത്തിയെങ്കിലും നാലര ലക്ഷത്തോളം വീടുകളാണ് പൂർത്തിയായത്. 5 ലക്ഷം എന്ന സർക്കാർ അവകാശവാദം തെറ്റാണ്. ഒന്നാം പിണറായി സർക്കാർ 2.95 ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്. ഇവയിൽ അമ്പതിനായിരത്തോളം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പണി തുടങ്ങിയതാണ്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം പൂർത്തിയായത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്.

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല. ലൈഫ് മിഷൻ വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. നഗരങ്ങളിലെ ഭൂരഹിതർക്കായുള്ള പ്ലാറ്റ് സമുച്ചയ പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടു.

ഒരു വീടിന് ചെലവാകുന്ന 4 ലക്ഷം രൂപയിൽ കേരള സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. 2.20 ലക്ഷം രൂപയുടെ ഹഡ്കോയിൽ നിന്നുള്ള കടം അഞ്ചു വർഷത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചടയ്ക്കണം.

ലൈഫ് മിഷൻ വീടുകൾക്കായി ഇതിനകം ചെലവഴിച്ച 21000 കോടി രൂപയിൽ 18500 കോടി രൂപ കേരള സർക്കാർ വിഹിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യ വിരുദ്ധമാണ്. ഇതിൽ 4500 കോടി രൂപമാണ് കേരള സർക്കാരിൻ്റെ ബജറ്റ് വിഹിതം. 3600 കോടി രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. തദ്ദേശസ്ഥാപനങ്ങൾ അടച്ചുതീർക്കേണ്ട ഹഡ്കോ കടം 10400 കോടി രൂപയാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് മേൽ വൻ സാമ്പത്തിക ബാദ്ധ്യതയാണ് സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement