Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോരാട്ടങ്ങളുടെ വഴിവിളക്ക്’; എം. നാരായണൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : സിപിഐ നേതാവ് എം. നാരായണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.​കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ദാസൻ, എം.പി. ശിവാനന്ദൻ, സി. സത്യചന്ദ്രൻ, അഡ്വ. എസ്. സുനിൽ മോഹൻ, രമേശ് ചന്ദ്ര, നാരായണൻ മാസ്റ്ററുടെ ഭാര്യ കെ.ടി. കല്യാണി ടീച്ചർ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നന്തിയിൽ സ്ഥാപിച്ച എം. നാരായണൻ മാസ്റ്റർ സ്മാരക മണ്ഡപത്തിൻ്റെ ഉദ്ഘാടനവും പുഷ്പാർച്ചനയും സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി നിർവഹിച്ചു.

ഗൃഹാങ്കണത്തിൽ നടന്ന അനുസ്‌മരണ യോഗത്തിൽ അഡ്വ. പി. വസന്തം, ഇ.കെ. വിജയൻ എം.എൽ.എ., മുടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ടി.വി. ബാലൻ, ടി.കെ. രാജൻ, ഭാസ്‌കരൻ ചേനോത്ത്, യു. ശ്രീധരൻ, ടി. സുരേഷ്, കെ. ജീവാനന്ദൻ, കെ.ടി. കല്യാണി എന്നിവർ സംസാരിച്ചു. എൻ.വി.എം. സത്യൻ സ്വാഗതവും എൻ. ശ്രീധരൻ നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer