Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസ്സിലേക്ക് തിരിച്ചു വരും: ഇല്ലിക്കൽ കുഞ്ഞുമോൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആലപ്പുഴ മുൻ നഗരസഭ അദ്ധ്യക്ഷനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി പി എം മായി അകലുന്നു. സിപിഎമ്മുമായി ആശയപരമായി മുന്നോട്ട് പോകാൻ സാധിക്കില്ലന്ന് ആദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി ആലപ്പുഴയിലെ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു.

ആലപ്പുഴയിലെ ലജ്ജനത്ത് വാർഡിൽ ഉൾപ്പടെ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും യുവാക്കൾക്ക് വേണ്ടി മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയാണെന്നും നഗരത്തിനു വേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഈ കൗൺസിലിനു സാധിച്ചില്ലെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തുന്നു. എന്നാൽ ഭരണത്തിൽ വന്നാൽ നഗരസഭ അദ്ധ്യക്ഷ സ്ഥാനം പ്രതീക്ഷിച്ചിരുന്ന കുഞ്ഞുമോൻ സ്ത്രീ സംവരണം ആയത് കൊണ്ടാണ് മത്സര രംഗത്ത് നിന്ന് മാറി നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.

കോൺഗ്രസ്സ് ഭരണകാലത്ത് നഗരസഭ അധ്യക്ഷൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഒക്കെയായി പ്രവർത്തിച്ചിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ ഡി സി സി പ്രസിഡന്റായിരുന്ന എം ലിജു വിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചു കൊണ്ട് പത്ര സമ്മേളനം നടത്തിയിരുന്നു. അതേ തുടർന്ന് കെ പി സി സി പ്രസിഡന്റായിരുന്ന കെ സുധാകരൻ അനിശ്ചിത കാലത്തേക്ക് കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും പുറത്തക്കുകയായിരുന്നു. ഇല്ലിക്കൽ കുഞ്ഞുമോനെ തിരിച്ചു പാർട്ടിയിൽ എടുക്കുന്ന കാര്യം തൽക്കാലം ആലോചനയിൽ ഇല്ല എന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer