സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലിവ്-ഇൻ ബന്ധങ്ങൾ സര്‍ക്കാരില്‍ രജിസ്റ്റർ ചെയ്തിരിക്കണം: രാജസ്ഥാൻ ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പൂര്‍: ലിവ്-ഇന്‍ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ്സ് അനൂപ് കുമാര്‍ ദണ്ഡ കോടതിയില്‍ ഊന്നിപ്പറഞ്ഞു.

ഇത്തരം ബന്ധങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണം. അതിനായി ഒരു വെബ്സൈറ്റ് പോര്‍ട്ടല്‍ തുടങ്ങണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 1നകം നിര്‍ദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഒരാളുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള വിവാഹിതയായ യുവതി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിനിര്‍ദേശം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും, അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള പരാതികളാല്‍ കോടതികള്‍ മുങ്ങുകയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

Tags :

Greeshma Celine Benny

Recent News

Advertisement