Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കഴിഞ്ഞ  പതിനാറ് മാസങ്ങളായി കരൾരോഗവുമായി പോരാടിയ പ്രമോദിന് പുതുജീവൻ പകർന്നു നൽകി കോട്ടയം കാരിത്താസ് ഹോസ്‌പിറ്റൽ. ഏകദേശം ഒന്നര  വർഷമായി ഗുരുതരമായ കരൾ രോഗത്താൽ ചികിത്സയിൽ കഴിയുന്ന അയർക്കുന്നം സ്വദേശിയായ എം.എസ്. പ്രമോദ്(54) നാണ്, ഭാര്യ സിജിമോൾ (49) കരളിന്റെ  ഒരു ഭാഗം ദാനം ചെയ്തത്. അയർക്കുന്നത്ത് താമസിക്കുന്ന പ്രമോദ് ഒരു ദിവസ വേതന തൊഴിലാളിയാണ്.  പ്രമോദ്. ഇവർക്ക് മൂന്നു മക്കളാണുള്ളത്, പ്രവീണ, പ്രേംജി, പ്രേംജിത്.

ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ഏറ്റവും  നിലവാരത്തിലുള്ള ലിവർ ട്രാൻസ്പ്ലാന്റ് സൗകര്യങ്ങളോടെയായിരുന്നു നടത്തിയത്. ശസ്ത്രക്രിയാ സംഘത്തിന്റെ ഏകോപിത പ്രവർത്തനവും അത്യാധുനിക ക്രിട്ടിക്കൽ കെയർ സേവനങ്ങളും വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് ആശുപത്രി ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഡോ ബിനു കുന്നത്ത്  പറഞ്ഞു. 

ഈ ഹോസ്പിറ്റലിലെ ഡോ. ദീപക് ജോർജ് ടി ,ഡോ. ജോർജ് മാത്യു സെബാസ്റ്റ്യൻ,ഡോ. ജിത്തിൻ തുലസി ചന്ദ് ,ഡോ. ഛോട്ടായി തുളസി ജയകർ, ഡോ. ടോം കുര്യൻ ,ഡോ. ജിനോ തോമസ്,ഡോ. സാധാശിവൻ എം.,ഡോ. ബുൾബുൾ സുസൻ ജേക്കബ്,ഡോ. ജേക്കബ് ജോർജ് പുലിനിൽക്കുന്നത്തിൽ,  എന്നിവരുടെ  നേതൃത്വത്തിലാണ്  കരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റ  ശസ്ത്രക്രിയ നടന്നത് 

Advertisement
WhiteswanTV Footer