കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (EVM) കമീഷനിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു.ആദ്യഘട്ടത്തിൽ പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂർ, കൊടുവള്ളി ബ്ലോക്കുകളിലെയും കൊയിലാണ്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലെയും വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് പ്രക്രിയയാണ് തുടങ്ങിയിട്ടുള്ളത്.
പേരാമ്പ്ര ബ്ലോക്കിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതും വിതരണം ചെയ്യുന്നതുമായ പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ കമീഷനിങ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ സന്ദർശനത്തിൽ പങ്കെടുത്തു.വോട്ടിങ് യന്ത്രങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കുന്നതിനു മുന്നോടിയായിട്ടുള്ള സുപ്രധാന നടപടിയാണ് കമീഷനിങ്.






