സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഡിസംബർ 11-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 13 തരം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. കാർഡാണ് (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് – EPIC) പ്രധാന തിരിച്ചറിയൽ രേഖ.

ഇത് കൈവശമില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി മറ്റ് 12 അംഗീകൃത രേഖകൾ കൂടി ഉപയോഗിക്കാം. ഈ 13 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.

അംഗീകരിച്ചിട്ടുള്ള പ്രധാന തിരിച്ചറിയൽ രേഖകൾ:

• ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC)• ആധാർ കാർഡ്• പാസ്പോർട്ട്• ഡ്രൈവിങ് ലൈസൻസ്• പാൻ കാർഡ്• ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി. കാർഡ്)• സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തൊഴിൽസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡുകൾ• ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകൾ• തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്• എൻ.പി.ആർ.- ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്• പെൻഷൻ രേഖ• എം.പി./എം.എൽ.എ./ എം.എൽ.സി.മാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ• ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്.

വോട്ടർമാർക്ക് ഇവയിൽ ഏതെങ്കിലും ഒരു രേഖ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് രേഖപെടുത്താവുന്നതാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement