സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രിസൈഡിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ഇന്ന് (ചൊവ്വാഴ്ച്ച, നവംബർ 25) മുതൽ ആരംഭിക്കും.

ജില്ലയിലെ 20 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക. നവംബർ 28 വരെ വിവിധ ബാച്ചുകളിലായി നടക്കുന്ന ക്ലാസുകൾക്ക് ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് നേതൃത്വം നൽകുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങളും മറ്റ് നടപടിക്രമങ്ങളും വിശദീകരിക്കുന്നതിനൊപ്പം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം.) സംബന്ധിച്ച പ്രായോഗിക പരിശീലനവും ഇവർക്ക് ലഭിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ ചങ്ങനാശേരി മുനിസിപ്പൽ ഓഫീസ് കോൺഫറൻസ് ഹാളിൽ ആദ്യദിനം (നവംബർ 25) പരിശീലനം നടക്കും.

പരിശീലനം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ:

കോട്ടയത്ത് ഉമ്മൻചാണ്ടി ശതാബ്ദി മെമ്മോറിയൽ ഹാൾ, നാഗമ്പടം (നവംബർ 25), ചങ്ങനാശേരി മുനിസിപ്പൽ ഓഫീസ് കോൺഫറൻസ് ഹാൾ (നവംബർ 25), വൈക്കത്ത് സത്യാഗ്രഹ സ്മാരക ഹാൾ (നവംബർ 26), വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാൾ, പിതൃകുന്നം, ഉദയനാപുരം (നവംബർ 25 മുതൽ 28 വരെ), പാലായിൽ ടൗൺ ഹാൾ (നവംബർ 25), ഏറ്റുമാനൂരിൽ മുനിസിപ്പൽ കൗൺസിൽ ഹാൾ (നവംബർ 25), ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം (നവംബർ 25 മുതൽ 28 വരെ), ഈരാറ്റുപേട്ടയിൽ സെൻ്റ് ജോർജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ ഗോൾഡൻ ജൂബിലി ബ്ലോക്ക് (നവംബർ 26), ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാൾ (നവംബർ 26 മുതൽ 28 വരെ), കടുത്തുരുത്തി (നവംബർ 25, 26, 27), ഉഴവൂർ (നവംബർ 25, 26, 27), ളാലം (നവംബർ 25, 26, 27) എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളുകൾ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ (നവംബർ 25, 26), പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ (നവംബർ 25), മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, എസ്.എസ്.എ ബ്ലോക്ക് റിസോഴ്സ് സെൻ്റർ ഹാൾ (നവംബർ 25, 26, 27), വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കൊടുങ്ങൂർ (നവംബർ 25, 26), കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് എച്ച്.എസ്.എസ് (നവംബർ 25, 26), പള്ളം പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (നവംബർ 25 മുതൽ 28 വരെ), ഡോൺ ബോസ്കോ എച്ച്.എസ്.എസ്, പുതുപ്പള്ളി (നവംബർ 25, 26) എന്നിവയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.