പാലക്കാട്: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി. അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർഥിയായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്.
ആശുപത്രി മാലിന്യവുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചുകയറിയത്. അപകടത്തിൽ മുണ്ടൂരിലെ സ്വകാര്യ കോളേജിലെ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. ലോറി ഇടിച്ച് പ്രദേശവാസിയായ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.











