ശ്രീഹരിക്കോട്ട: നാവികസേനയ്ക്കായി നിർണായക വാർത്താവിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ദൗത്യം ഇന്ന് വിക്ഷേപണത്തിനൊരുങ്ങുന്നു. വൈകുന്നേരം 5.27ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിലായിരിക്കും വിക്ഷേപണം.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഓ ഇക്കുറി പുറത്തുവിട്ടിട്ടില്ല. 4,400 കിലോഗ്രാം ഭാരമുള്ള സി.എം.എസ്-03 ഉപഗ്രഹം ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ വാർത്താവിനിമയ ശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്രയും രഹസ്യാത്മകതയോടെയുള്ള ദൗത്യം ഐഎസ്ആർഓയുടെ ചരിത്രത്തിൽ അപൂർവമാണെന്ന് വിലയിരുത്തുന്നു. 2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ ദൗത്യമാണ് ഈ വിക്ഷേപണം. വർഷത്തിന്റെ തുടക്കത്തിൽ പി.എസ്.എൽ.വി-സി 61ഉം എൻ.വി.എസ്-02 ഉം പരാജയപ്പെട്ടത് വെല്ലുവിളികളുണ്ടാക്കിയ സാഹചര്യത്തിൽ, ഈ ദൗത്യത്തിന്റെ വിജയം വലിയ ആത്മവിശ്വാസം പകരും എന്നാണു പ്രതീക്ഷ.




