തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലും ക്രമക്കേട്. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത 16 ജോലികള്‍ ഈ വര്‍ഷം വീണ്ടും ഉള്‍പ്പെടുത്തിയെന്ന് ജില്ലാ ഓംബുഡ്‌സ്മാന്‍ കണ്ടെത്തല്‍. ജോലികള്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ റദ്ദാക്കിയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൊഴി നല്‍കി. ഇതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ചു . അതേ സമയം കഴിഞ്ഞ വര്‍ഷം ചെയ്ത അതേ ജോലികള്‍ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് ഓംബുഡ്‌സ് മാന്‍ നിര്‍ദ്ദേശിച്ചു. 220 തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ വേതനം തൊഴിലുറപ്പ് വിഭാഗം ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ എല്‍ സാം ഫ്രാങ്കളിന്‍ ഉത്തരവിട്ടു. കായിക്കര സ്വദേശി ബ്രീസ് ലാല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെയാണ് അഞ്ചുതെങ്ങിലെ ക്രമക്കേടും പുറത്തുവരുന്നത്.






