Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്ത് അനധികൃത എഴുത്തുലോട്ടറി വ്യാപകം; വാട്സാപ്, ടെലഗ്രാം വഴിയും ഇടപാടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം മറയാക്കി ജില്ലയിൽ അനധികൃത എഴുത്തുലോട്ടറി വ്യാപകമാകുന്നതായി പരാതി. പത്ത് രൂപ മുടക്കി പരമാവധി 5000 രൂപ വരെ നേടാമെന്ന വാഗ്ദാനമാണ് ആളുകളെ ഇത്തരം ഇടപാടുകളിലേക്ക് ആകർഷിക്കുന്നത്. ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചും വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴിയും ഇടപാടുകൾ നടക്കുന്നതായാണ് വിവരം.

സംസ്ഥാന ഭാഗ്യക്കുറിയുടെ അതത് ദിവസത്തെ നറുക്കെടുപ്പ് ഫലത്തിലെ അവസാന മൂന്ന് അക്കങ്ങൾ അടിസ്ഥാനമാക്കിയാണ് പല കേന്ദ്രങ്ങളിലും എഴുത്തുലോട്ടറി നടത്തുന്നത്. നറുക്കെടുപ്പിന് മുമ്പ് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മൂന്ന് അക്ക നമ്പർ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത നമ്പർ സമ്മാനാർഹമായാൽ നിശ്ചിത തുക നൽകുന്നതാണ് രീതി. ചില കേന്ദ്രങ്ങളിൽ അവസാന നാലക്കത്തിനും സമ്മാനം നിശ്ചയിക്കുന്നുണ്ട്.

പത്ത് രൂപയുടെ ടിക്കറ്റിന് ഒന്നാം സമ്മാനം 5000 രൂപയാണ്. 500, 250, 100, 50, 20 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ഒരേ നമ്പറിന് ഒരാൾ ഒന്നിലധികം ടിക്കറ്റുകൾ എടുക്കുന്ന രീതിയും വ്യാപകമാണ്. പത്ത് രൂപ വീതം പത്ത് ടിക്കറ്റുകൾ എടുത്ത് ഒന്നാം സമ്മാനം ലഭിച്ചാൽ 50,000 രൂപ വരെ നേടാമെന്ന വാഗ്ദാനവും ഇടപാടുകാരെ ആകർഷിക്കുന്നതായി പറയുന്നു.

വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇടപാടുകൾ കൂടുതലായി നടക്കുന്നത്. ഏജന്റുമാരെ നേരിട്ട് സമീപിച്ച് പണം നൽകി നമ്പർ എടുക്കുന്നവരുമുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് അധികം വൈകാതെ സമ്മാനത്തുക കൈമാറുന്നതും ഇത്തരം ഇടപാടുകളുടെ ആകർഷണമായി മാറിയിട്ടുണ്ട്. ഇടപാടുകളിൽ ഏജന്റുമാർക്ക് ലഭിക്കുന്ന കമ്മിഷനും സമാന്തര ലോട്ടറി ശൃംഖലയുടെ വ്യാപനത്തിന് കാരണമാകുന്നതായാണ് ആരോപണം.

സർക്കാർ ലോട്ടറി സംവിധാനത്തിന് പുറത്താണ് ഇത്തരം ഇടപാടുകൾ നടക്കുന്നത് എന്നതാണ് പ്രധാന ആശങ്ക. സർക്കാർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം മാത്രം ഉപയോഗിക്കുന്നതിനാൽ അനധികൃത ലോട്ടറി നടത്തുന്നവർക്ക് പ്രത്യേകം നറുക്കെടുപ്പ് നടത്തേണ്ട സാഹചര്യമില്ല. ഇതോടെ പണം സ്വീകരിക്കുന്നതും സമ്മാനത്തുക വിതരണം ചെയ്യുന്നതും ഉൾപ്പെടെയുള്ള ഇടപാടുകൾക്ക് ഔദ്യോഗിക നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്.

അംഗീകൃത ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പോലും ഇത്തരം ഇടപാടുകൾ നടക്കുന്നതായി പരാതിയുണ്ട്. അനധികൃത എഴുത്തുലോട്ടറിക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മുമ്പ് ജില്ലാതലത്തിൽ നിരീക്ഷണ സംവിധാനങ്ങൾ രൂപീകരിച്ചിരുന്നെങ്കിലും നിലവിൽ പരിശോധനകൾ സജീവമല്ലെന്നാണ് ഉയരുന്ന പരാതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix