Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊഴിയൂർ കടൽഭിത്തി സമയബന്ധിതമായി പൂർത്തിയാക്കും: വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊഴിയൂർ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊഴിയൂർ സർക്കാർ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കടൽഭിത്തി നിർമാണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പൊഴിയൂർ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ പരിഹരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

കടൽഭിത്തി നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷ ലഭിക്കും. പൊഴിയൂരുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഴിമുക്ക്-അമരവിള റോഡ് വികസനവും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തീരദേശ മേഖലയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി 25 രൂപയിൽ നിന്ന് 75 രൂപയായി ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി.

പൊഴിയൂർ തീരപ്രദേശത്തെ 3,000-ത്തിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. 93 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിക്ക് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മേൽനോട്ടം വഹിക്കും.

ഏകദേശം 1,700 മീറ്റർ നീളത്തിൽ തീരസംരക്ഷണം ഉറപ്പാക്കും. കടൽഭിത്തിയുടെ മുകളിൽ 4.5 മീറ്റർ വീതിയുള്ള നടപ്പാതയും നിർമിക്കും. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. എൻ. ശക്തൻ എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix