സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാളപെറ്റു എന്ന് കേട്ടാലുടൻ കയർ എടുക്കരുത്; ആത്മക്ക് പ്രേംകുമാറിന്റെ തുറന്ന കത്ത്

ലയാള സീരിയലുകള്‍ ‘എന്‍ഡോസല്‍ഫാനേ’ക്കാള്‍ വിഷലിപ്തമാണെന്ന തന്റെ പരാമർശത്തിൽ വിശദീകരണം നൽകി പ്രേംകുമാർ. അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് എന്ന സംഘടനക്ക് തുറന്ന കത്തുമായി നടൻ രംഗത്ത് വന്നു.

ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് താൻ പറഞ്ഞ തന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്.

സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. താൻ കൂടി അംഗമായ ആത്മയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞിട്ടില്ല. താൻ എന്താണ് പറഞ്ഞതെന്നും വിമർശനം എന്തിനെ കുറിച്ചായിരുന്നു എന്നും ആത്മ ആദ്യം അറിയണമായിരുന്നു. കാളപെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത് എന്നും താരം ചൂണ്ടികാണിച്ചു.

ചില” സിനിമകൾ, “ചില” സീരിയലുകൾ, “ചില” സാഹിത്യകൃതികൾ, “ചില” നാടകങ്ങൾ, “ചില” ടെലിവിഷൻ പരിപാടികൾ, തുടങ്ങി പലതും സാംസ്‌കാരിക വിഷം വമിപ്പിക്കുന്നുവെന്ന് പൊതുവായി സൂചിപ്പിക്കുകയാണുണ്ടായത്.

പൊതുഇടങ്ങളിൽ വിനിമയം ചെയ്യുന്ന ഇത്തരം ചില പരിപാടികൾ നമ്മുടെ ഭാഷയെ, സംസ് കാരത്തെ, ശ്രേഷ്ഠമായ പൈതൃകത്തെ മുറിപ്പെടുത്തുന്നതും ജീവിതപരിസരങ്ങളെ മലീമസമാക്കുന്നതും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്. ഇത്തരം ടെലിവിഷൻ കാഴ്‌ചകളുടെ മുന്നിൽ ജനിച്ചു വളർന്ന് ജീവിക്കുന്ന വർത്തമാനകാലത്തെ അണു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ജീവിത ചിത്രീകരണങ്ങളുടെ ഈ കാഴ്‌ചയുടെ ശീലങ്ങ ളിൽ നിന്ന് ഇതാണ് ജീവിതം, ഇങ്ങനെയാണ് ജീവിതം ഇങ്ങനെയാണ് ബന്ധങ്ങൾ, ഇതാണ് ശരി എന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്, സമീപനം ഒക്കെ രൂപപ്പെ ടുത്തുന്നു. അങ്ങനെയുള്ള ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്കകളാണ് ഞാൻ പങ്കുവെ ച്ചത്.

കലയുടെ പേരിൽ വരുന്ന അത്തരം വ്യാജനിർമിതികൾ-പ്രത്യേകിച്ചും കുടുംബ സദസ്സുകളിലേയ്ക്ക് കടന്നുവരുന്ന ചില പരിപാടികൾ എൻഡോസൾഫാനെപ്പോലെ അപകടകരമാണെന്നാണ് താൻ പറഞ്ഞത്. പുരോഗമന ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് ആ പറഞ്ഞതിൻ്റെ സാരം. ഇത് താൻ പൊതുവായാണ് പറഞ്ഞത്. പക്ഷേ, ടെലിവിഷൻ സീരിയലുകളിലേക്ക് മാത്രമാണ് ചർച്ച കേന്ദ്രീകരിച്ചത്.

ഞാനൊരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ നിരോധിക്കണം എന്നല്ല ഞാൻ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് താൻ ഉയർത്തിയത്. പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങൾ വേണമെന്ന തന്റെ അഭിപ്രായത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും പിൻതുണക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.

കലാസൃഷ്ടികൾ ഒന്ന് പാളിപ്പോയാൽ വലിയൊരു ജനതയെ അത് അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവും ഉത്തരവാദിത്തവും കല കൈകാര്യം ചെയ്യുന്നവർക്കുണ്ടാകണം. കലയിലൂടെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകാൻ പാടില്ല.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തിൽത്തട്ടിയാണ് താനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതണ്ട. കലയുടെ ധർമ്മത്തെക്കുറിച്ചും കലാസ്വാദനരീതികളെക്കുറിച്ചും രൂപപ്പെട്ടുവന്ന ആശയാടിത്തറയിൽ നിന്നുകൊണ്ടാണ് നമുക്ക് ഉചിതമായ തീരുമാനങ്ങളിലേയ്ക്കും നടപടികളിലേയ്ക്കും എത്തിച്ചേരാനാകു. അക്കാര്യം മാത്രമേ താനും ചെയ്തിട്ടുള്ളൂ. കലയിലൂടെ സംസ്‌കാരരൂപീകരണം സാധ്യമാക്കുന്നതിന് നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

കല കേവലം വിനോദ ഉപാധി മാത്രമല്ല. സാമൂഹ്യ പരിവർത്തന ഉപാധിയായികൂടി മാറുമ്പോഴാണ് കലയുടെ ദൗത്യം പൂർണ്ണമാകുന്നത്. കല എന്നും മനുഷ്യനെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്നതാവണം എന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement