മലയാളത്തിന്റെ മഹാനടൻ മ്മൂട്ടിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയ ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും ഓരോ ദിവസവും പുതിയ മുഖങ്ങളിലും ഭാവങ്ങളിലുമാണ് മമ്മൂട്ടി പ്രേക്ഷകരുടെ മമ്മൂക്ക പ്രത്യക്ഷപ്പെടുക. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കാൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓർത്തിരിക്കുന്ന, ചിന്തിപ്പിക്കുന്ന ഹൃദയംതൊടുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.
1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം. മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു. വിധേയനിലെ ഭാസ്കരപട്ടേലരും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തൻമാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങൾ.
മലയാളത്തിനപ്പുറം അന്യ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു. തികഞ്ഞ പ്രൊഫഷണലിസവും ആത്മാർപ്പണവുമുണ്ടെങ്കിൽ കാലത്തെ അതിജീവിച്ച് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് ആരാധകരെ അറിയിക്കുകയാണ് മമ്മൂക്ക.






