സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരില്‍ പ്രവർത്തിച്ചിരുന്ന ബേക്കറിയുടെ ഉടമകളായിരുന്നു രണ്ടുപേരും. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഇവരെ അന്വേഷിച്ച്‌ വിശ്വനാഥപുരത്തെ വീട്ടില്‍ എത്തികയായിരുന്നു. തുടർന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂർ മെ‍‍ഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.