മസ്‌കറ്റ്: ഒമാനില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പങ്കജാക്ഷന്‍, സജിത എന്നിവരാണ് മരണപ്പെട്ടത്. ബൗഷര്‍ വിലായത്തിലെ ഒരു റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. ഇതിനടിയില്‍ കുടുങ്ങിയാണ് ഇരുവര്‍ക്കും മരണം സംഭവിച്ചത്. സിവില്‍ ഡിഫന്‍സ് അതോറിറ്റി ടീമുകള്‍ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.






