കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വാദേശിനി ഹെന്ന(21)യാണ് മരിച്ചത്. ന്യൂജേഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ആയിരുന്നു. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഹന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം.
അസ്ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജേഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.






