കർണാടക: കർണാടകയിലെ ഗോകർണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനി കല്യാണി ആണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് കല്യാണി.
വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍. കല്യാണിയും മറ്റൊരു വിദ്യാർത്ഥിയും ശക്തമായ തിരയിൽ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസ്, ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തി. കല്യാണിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തി.




