തൃശ്ശൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിൽ വരുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. സഹായത്തിനായി അപേക്ഷിക്കുന്നവർക്ക് അപേക്ഷാ ഫോറം മമ്മിയൂർ ദേവസ്വം ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ വാർഡ് മെമ്പർ / ജനപ്രതിനിധിയുടെ സാക്ഷ്യപത്രം, രോഗവിവരങ്ങൾ എന്നിവ സഹിതം ഡിസംബർ 25ന് മുമ്പായിഎക്സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101എന്ന വിലാസത്തിൽ സമർപ്പിക്കണം.






