കൊച്ചി: തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയേറ്ററുകളില്‍ വിലക്ക്. സിനിമയുമായി കരാര്‍ നല്‍കരുതെന്ന് തിയേറ്ററുകള്‍ക്ക് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിര്‍മാതാവ് സ്വന്തം നിലയില്‍ ആവശ്യപ്പെട്ടതാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ വ്യക്തമാക്കുന്നു.






