കോഴിക്കോട്: ആത്മഹത്യ ചെയ്യാമെന്ന് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്.
ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കേസിൽ പ്രതിയായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.










