സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റോഡിന് സൈഡ് കൊടുത്തില്ല; ദമ്പതികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 ന് സദാശിവനഗർ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് പൊലീസ് ഇപ്പോൾ കൊലപാതക ശ്രമ കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട ത‍‍‍ർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അറസ്റ്റിലായ സോഫ്റ്റ്‍വെയർ എഞ്ചിനീയർ സുകൃത് കേശവ് സ്കൂട്ടറിൽ സഞ്ചരിച്ചവരെ ഇടിച്ചുവീഴ്ത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടത്തിന് ശേഷം കാർ നിർത്താതെ പോകുന്നതും സമീപത്തുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പിന്നാലെ എഫ്ഐആര്‍ രജിസ്റ്റ‌ർ ചെയ്ത കേസ് ട്രാഫിക് പൊലീസ് ഇപ്പോൾ സദാശിവ നഗർ പൊലീസിന് കൈമാറിയിട്ടുണ്ട്. സുകൃത് കേശവിനെതിരെ കൊലപാതക ശ്രമ കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement