കൊച്ചി: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ മരിച്ച നിലയില്‍. പ്രകാശന്‍ (59) ആത്മഹത്യ ചെയ്തത്. പ്രകാശനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ പ്രകാശിന്റെ മകന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന് തീയിട്ട ശേഷം പ്രകാശനെ വീടിന് പിന്നില്‍ തൂങ്ങിമരച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






