കോഴിക്കോട് : ശ്രീ ഭഗവതിക്കോട്ടക്കൽ ക്ഷേത്രസന്നിധിയിൽ അയ്യപ്പസേവാസംഘം വടകരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 20-ാമത് മണ്ഡല മഹോത്സവവും അയ്യപ്പൻ വിളക്കുമഹോത്സവവും നാളെ സമാപിക്കും. ഡിസംബർ 5, 6 തീയതികളിലായി പ്രധാന പരിപാടികളോടെ രണ്ട് ദിനങ്ങളിലായി ഭക്തിപൂർവ്വമായ നാനാവിധ പരിപാടികളോടെയാണ് മഹോത്സവം പുരോഗമിക്കുന്നത്.ഇന്ന് അന്നദാനം നടക്കുന്ന സമാപന ചടങ്ങുകളിൽ കൂടുതൽ ഭക്തജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.






