മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈം ബ്രാഞ്ച്. സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണോ പൊലീസ് സ്വീകരിച്ചതെന്നും പരിശോധിക്കും. പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് മരട് പൊലീസില്‍ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
അതേസമയം കേസില്‍ സൗബിന്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് സിവില്‍ തര്‍ക്കമാണെന്നും ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. അരൂര്‍ സ്വദേശി സിറാജ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തില്‍ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ കയ്യില്‍ നിന്നും ഏഴ് കോടി രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് സിറാജ് ഹമീത് കേസ് നല്‍കിയത്.






