സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ​​​​​​റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിൻ്റെ ഡോർ ശരീരത്തിൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ പ്രസന്നകുമാരിയാണ് മരിച്ചത്. മരിച്ചപ്രസന്ന കുമാരി പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൽ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags :

Recent News

Advertisement