കൊച്ചി: സംസഥാന പോലീസ് മേധാവിയാകാൻ പരിഗണിക്കപ്പെടുന്ന പട്ടികയിൽ ഉൾപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിനെതിരെ ഹർജി. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടുള്ള ആറു പേരുകാരിൽ ഉൾപ്പെട്ട മനോജ് ഏബ്രഹാമിനെ അതിനായി പരിഗണിയ്ക്കരുതെന്ന്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മനോജ് ഏബ്രഹാം സ്വീകരിച്ച നടപടികൾ സ്ഥിതിഗതികൾ വഷളാക്കി, അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് ആരോപണമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പോലീസ് ആസ്ഥാനത്തേക്ക് കംപ്യൂട്ടർ വാങ്ങിയതിൽ അഴിമതിയുണ്ട് എന്നും ഹർജിയിൽ ആരോപിക്കുന്നു. മാധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് ഹർജിക്കാരൻ.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ അഞ്ചാമതായിട്ടാണ് സംസ്ഥാന സർക്കാർ മനോജ് ഏബ്രഹാമിൻറെ പേര് നൽകിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. അദ്ദേഹത്തിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉൾപ്പെടുത്തിയത് പോലീസ് സേനയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കും. മനോജ് ഏബ്രഹാമിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസിക്കും പരാതി നൽകിയെങ്കിലും തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറാണ് മനോജ് ഏബ്രഹാം.






