ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് മാർക്കോ. 100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയുടെ തുടർച്ചയുണ്ടാകുമെന്ന് അണിയറക്കാർ ആദ്യം മുതൽക്കേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനം വ്യത്യസ്തമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ നിർണായക തീരുമാനം താരം അറിയിച്ചത്. ‘മാര്‍ക്കോ 2’ എന്ന് എത്തുമെന്ന് ആയിരുന്നു ചോദ്യം. ഞെട്ടിച്ച് കൊണ്ട് ഉണ്ണി മുകുന്ദൻ്റെ മറുപടി ഇങ്ങനെയായിരുന്നു: “ബ്രോ, ക്ഷമിക്കണം. മാര്‍ക്കോ സിരീസിനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്നിനായി ഞാന്‍ ശ്രമിക്കും. സ്നേഹത്തിന് നന്ദി”.
മറ്റു ഭാഷകളിൽ മാർക്കോ റീമേക്ക് ചെയ്യാൻ കരാർ ആയിട്ടുണ്ട്. ഉത്തരേന്ത്യയിലും ചിത്രം വിജയമായിരുന്നു. എന്നാല്‍ വയലൻസ് കൂടിയത് കാരണം ചിത്രത്തിന്റെ ടെലിവിഷനിലെ പ്രദര്‍ശനാനുമതി സിബിഎഫ്സി നിഷേധിച്ചിരുന്നു.
Content: ‘Marco’ series plans have been terminated; Unni Mukundan responds






