സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൗദി അറേബ്യയില്‍ കൂട്ട നാടുകടത്തല്‍; ഒരാഴ്ചക്കിടെ കയറ്റി അയച്ചത് 14,916 പ്രവാസികളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം.

ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട 14,916 പ്രവാസികളെയാണ് നാടുകടത്തിയത്.

താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നവംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളില്‍ നിയമങ്ങള്‍ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങള്‍ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 4,781 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,348 പേരും ഇതില്‍ ഉള്‍പ്പെടും. ഇവരില്‍ 22,091 പേരെ യാത്രാ രേഖകള്‍ ശരിയാക്കാനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം.

നിയമലംഘകര്‍ക്ക് യാത്ര,താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഇത്തരം കുറ്റങ്ങള്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളോ സ്വത്തോ പിടിച്ചെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്.

നിയമലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മക്ക, റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളില്‍ 911എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളില്‍ 999/996 നമ്പറുകളില്‍ അറിയിക്കണമെന്ന് സൗദി പൊലീസ് അഭ്യര്‍ത്ഥിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.