പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. ജവാൻ മദ്യത്തിന്‍റെ സംഭരണകേന്ദ്രത്തിലാണ് തീ പടർന്നത്. കെട്ടിടം പൂർണമായും കത്തിയമർന്നു. സംഭരണശാലയിലുണ്ടായിരുന്ന സ്റ്റോക്ക് ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ്സ് കെമിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഔട്ട്ലെറ്റിലേക്ക് വലിയ തോതിൽ തീ പടർന്നതിനെ തുടർന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.






