സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വൻ എംഡിഎംഎ വേട്ട; കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വൻ എംഡിഎംഎ വേട്ട കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ്  സംഘമാണ് പ്രതിയെ പിടികൂടിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ, പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് വേട്ട.

കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 245.72 ഗ്രാം അതിമാരക രാസലഹരി വസ്തുവായ എംഡിഎ സഹിതം ഒരാളെ  പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തത് സുരക്ഷാ പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഡാൻസാഫ് സംഘത്തെ രഹസ്യ വിവരത്തിൽ കാർ കണ്ടെത്തി പരിശോധിക്കുന്നതിനായി അയക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് . ഇയാൾ ഓടിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിൽ 245.72 ഗ്രാം രാസലഹരിയും കണ്ടെത്തുകയും പിടികൂടുകയും ചെയ്തു.

പ്രതിയെ അറസ്റ്റ് ചെയ്ത് ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത കാർ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ ഫഹദ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരുത്തക്ക വിധം കാർ ഓടിച്ച കേസ്സിലെ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ ഇ യു, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ് ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, ജയകൃഷ്ണൻ കെ. , സി. ആർ പ്രദീപ്കുമാർ, , പി.എം മൂസ, വി.യു സിൽജോ, സൂരജ് വി ദേവ്, ഷൈൻ , എ എസ് ഐ മാരായ ലിജു ഇയ്യാനി, റെജി എ.യു , ബിനു എം. ജെ, ഷിജോ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ ബിജു, , സോണി പി.എക്സ്, കെ.ജെ ഷിൻ്റോ, എ.ബി നിഷാന്ത് , പ്രജിത്ത് , സിപിഒമാരായ സുർജിത്ത് സാഗർ, ശ്രീജിത്ത്;എൻ.വി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ജി എസ് ഐ മുഹമ്മദ് റാഷി, ജി എ എസ് ഐ മാരായ ഗോപകുമാർ, ഡാനി, ജി എസ് സി പി ഒ മാരായ സുജിത്ത് ഇ എ, രഞ്ജിത്ത്, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement