കോഴിക്കോട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.കെ. ദിനേശൻ മണിയൂർ ഡിവിഷൻ പര്യടനം ആരംഭിച്ചു. ജനസമ്പർക്കത്തിനും വികസന വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതുമാണ് പര്യടനത്തിന്റെ ലക്ഷ്യം.
ഡിവിഷനിലെ വിവിധ പ്രദേശങ്ങളിൽ വീടുതോറും സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തി. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സേവനങ്ങൾ, കൃഷി-മൃഗസംരക്ഷണ മേഖലകളിലെ ആനുകൂല്യങ്ങൾ എന്നിവ പ്രധാനം ചെയ്തുകൊണ്ടുള്ള എൽഡിഎഫ് പദ്ധതികളാണ് ദിനേശൻ പരിചയപ്പെടുത്തിയത്. പര്യടനത്തിന് നാട്ടുകാരുടെ മികച്ച സ്വീകരണം ലഭിച്ചുവെന്നത് എൽഡിഎഫ് നിരയിൽ ഉത്സാഹം സൃഷ്ടിക്കുന്നു. അടുത്ത ദിവസങ്ങളിലും പര്യടനം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു.






