എറണാകുളം: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ജംഗമ സ്വത്തുക്കളുടെ മൂല്യം 19,60,15,712 രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമ സ്വത്തിന്റെ മൂല്യം 2,74,22,399 രൂപയാണ്.
സ്വന്തമായി സമ്പാദിച്ച സ്ഥാവര സ്വത്തിന്റെ വാങ്ങിയ വില എന്ന കോളത്തിൽ സ്ഥാനാർഥിയുടെ പേരിൽ 6,64,84,000 രൂപയും ഭാര്യയുടെ പേരിൽ 95,00,000 രൂപയും ഉണ്ട്. മാത്യു കുഴൽനാടന്റെ കൈവശം 50000 രൂപയും ഭാര്യ എൽസ കാതറിന്റെ കൈവശം 5000 രൂപയുമുണ്ട്.






