മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് വന്‍ എംഡിഎംഎ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31) വില്‍പ്പനക്കായി കൊമേഴ്ഷ്യല്‍ അളവില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 31.191 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.




