ആലപ്പുഴ: കാര്‍ത്തികപ്പളളിയില്‍ ഇന്നലെ മേല്‍ക്കൂര തകര്‍ന്നു വീണ സ്കൂളില്‍ മാധ്യമള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ ബലമായി പുറത്താക്കാനാണ് ശ്രമം നടത്തിയത്. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പറെത്തിയതോടെയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണം, ബലമായി പുറത്താക്കാന്‍ അറിയാം എന്നിങ്ങനെ അറിയിച്ചത്.
ഇന്നലെയാണ് ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ യുപി സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. ശക്തമായ മഴയില്‍ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ രാവിലെയാണ് സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ മേല്ക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാഗമാണ് തകര്‍ന്നുവീണതെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ പറയുന്നത്.
ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുകയോ ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. കൂടാതെ കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകള്‍ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികള്‍ നടന്നുവരികയാണെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.






