Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദിന് ‘മഹാരാഷ്ട്രിയന്‍ ഓഫ് ദ ഇയര്‍ 2026’ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദിന് ‘ലോക്മത് മഹാരാഷ്ട്രിയന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്സ് 2026’ലെ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ് സമ്മാനിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യന്‍ റീട്ടെയില്‍ ജ്വല്ലറി മേഖലയെ ആഗോള തലത്തില്‍ വലിയ വളര്‍ച്ചയിലേക്ക് നയിച്ചതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതിനുമാണ് എം.പി. അഹമ്മദിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ആമിര്‍ ഖാന്‍, വിക്കി കൗശല്‍, പിന്നണി ഗായകന്‍ ഷാന്‍ മുഖര്‍ജി, ലോക്മത് ചെയര്‍മാന്‍ വിജയ് ദര്‍ദ, ലോക്മത് മീഡിയ ഗ്രൂപ്പ് ചീഫ് എഡിറ്റര്‍ രാജേന്ദ്ര ദര്‍ദ, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നതിലും നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കാണ് ലോക്മത് മീഡിയ ഗ്രൂപ്പ് അവാര്‍ഡുകള്‍ നല്‍കുന്നത്. റെസ്പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് കെട്ടിപ്പടുക്കുന്നതിലും അതിനെ ആഗോള തലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നാക്കി മാറ്റുന്നതിലും എം.പി. അഹമ്മദ് വഹിച്ച പങ്കിനെ പ്രത്യേകം ആദരിച്ചു.

ലോകമത് മഹാരാഷ്ട്രിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളിലെ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എം.പി അഹമ്മദ് പറഞ്ഞു. ബിസിനസ് വളര്‍ച്ചക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലും മലബാര്‍ ഗ്രൂപ്പ് എന്നും മുന്നിലുണ്ട്. ഗ്രൂപ്പിന്റെ അറ്റാദായത്തിന്റെ അഞ്ച് ശതമാനം അതാത് ഷോറൂമുകളുടെ പ്രവര്‍ത്തനപരിധിയിലെ വിവിധ സിഎസ്ആര്‍ പ്രവര്‍ത്തങ്ങള്‍ക്കായി ചിലവഴിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഗ്രൂപ്പ് പ്രധാനമായും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

Recent News

Advertisement
WhiteswanTV Footer