തൃശ്ശൂർ: കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനന്ദ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സരസ്വതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോയ് അറക്കൽ, ബ്ലോക്ക് മെമ്പർ ആശ ജോയ്സൺ, 6ാം വാർഡ് മെമ്പർ ടോമി കളംപാടൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹബീബ് വി എച്ച് ഡോക്ടർ ആശാ സേവിയർ, ഡോക്ടർ മാനുവൽ ഡേവിസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിച്ചു ജോൺസൻ ഊരു മൂപ്പൻ സാബു പെരുമാൻ എന്നിവർ പ്രസംഗിച്ചു. ജീവിതം ജീവിതശൈലി രോഗ നിയന്ത്രണ സ്ക്രീനിങ്ങും ക്യാമ്പിൽ സംഘടിപ്പിച്ചു. അരൈ കാപ്പ്-വീരാൻകുടി ഉന്നതി(മാരാംകോട്)ൽ ഉള്ളവർക്കാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്



