വാഷിങ്ടണ്‍: മേജര്‍ ലീഗ് സോക്കര്‍ കിരീടം നേടിയതിന് പിന്നാലെ ഇന്റര്‍ മയാമി ടീമിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പെലെയേക്കാള്‍ മികച്ച താരമാണ് മെസിയെന്നും തന്റെ 19കാരന്‍ മകന്‍ മെസിയുടെ ആരാധകനാണെന്നും ട്രംപ് പറഞ്ഞു. സുവാരസും മെസിക്കൊപ്പമുണ്ടായിരുന്നു.
ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തെ കുറിച്ച് സംസാരിച്ച ശേഷമാണ് ട്രംപ് മെസ്സിയേയും ഇന്റര്‍ മയാമി ടീമിനേയും അഭിനന്ദിച്ചത്. അതിനാല്‍ ചില ആരാധകരും മെസിക്കെതിരെ തിരിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ട്രംപിന്റെ ക്ഷണം സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവരുടെ വിമര്‍ശനം.






