Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അർജന്റീനയ്ക്കായുള്ള വിടവാങ്ങലിന് പിന്നാലെ മെസ്സിയുടെ ഇരട്ടഗോൾ മികവ്; ഇന്റർ മയാമിക്ക് തകർപ്പൻ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മയാമി: അർജന്റീന ദേശീയ ടീമിനായുള്ള 21 വർഷത്തെ കരിയറിന് വിരാമമിട്ടതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനവുമായി ലയണൽ മെസ്സി. ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിന് നാല് ദിവസത്തിന് ശേഷം കളത്തിലിറങ്ങിയ മെസ്സി, 90 മിനിറ്റും കളിച്ച് ഇരട്ട ഗോളുകൾ നേടി. ലൂയിസ് സുവാരസും ഇരട്ട ഗോൾ കണ്ടെത്തിയതോടെ ഡി.സി. യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർ മയാമി തകർത്തു. തുടർച്ചയായി അഞ്ച് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താനും ടീമിനായി.

സെപ്റ്റംബർ 16-ന് ചുമതലയേറ്റ പുതിയ പരിശീലകൻ ക്രിസ്റ്റ്യൻ ‘കിലി’ ഗോൺസാലസിന് കീഴിൽ ഇന്റർ മയാമിയുടെ ആദ്യ ലീഗ് വിജയമാണിത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഈ സീസണിലെ മെസ്സിയുടെ ഗോൾനേട്ടം 23 ആയി ഉയർന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടവും മെസ്സി നിലനിർത്തി. ഓഗസ്റ്റ് 29-ന് സി.എഫ്. മോൺട്രിയാലിനെ 7-1ന് തോൽപ്പിച്ചതിന് ശേഷമുള്ള ഇന്റർ മയാമിയുടെ ആദ്യ വിജയമാണിത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ബെർത്തെരാമെയുടെ ഹെഡർ പാസ് സ്വീകരിച്ച ലൂയിസ് സുവാരസ്, ഡി.സി. യുണൈറ്റഡ് ഗോൾകീപ്പർ ഷോൺ ജോൺസണെ മറികടന്ന് പന്ത് ഇടത് പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. 39-ാം മിനിറ്റിൽ സുവാരസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. മെസ്സിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ തടുത്തെങ്കിലും പന്ത് ബെർത്തെരാമെയിലെത്തി. ബെർത്തെരാമെയുടെ ഹെഡർ പാസ് സ്വീകരിച്ച സുവാരസ് ബോക്സിനുള്ളിൽ നിന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇന്റർ മയാമി 2-0ന് മുന്നിലെത്തി.

രണ്ടാം പകുതി ആരംഭിച്ച് 47-ാം മിനിറ്റിൽ മെസ്സി ആദ്യ ഗോൾ നേടി. സിക്സ് യാർഡ് ബോക്സിന് സമീപത്തുനിന്ന് സുവാരസ് നൽകിയ പാസ് സ്വീകരിച്ച മെസ്സി പന്ത് വലതുവശത്തെ പോസ്റ്റിലേക്ക് തട്ടിയിട്ട് വലയിലെത്തിച്ചു. 60-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസ് സ്വീകരിച്ച് പെനാൽറ്റി ബോക്സിലേക്ക് മുന്നേറിയ മെസ്സി, ഡി.സി. യുണൈറ്റഡിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ഇന്റർ മയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം ഉറപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix