സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു

മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും വലിയ ഒരു വിഭാഗത്തിന് തൊഴിൽ നഷ്ട്ടമാകുമെന്നാണ് റിപ്പോർട്ട്. വിൽപ്പന, മാർക്കറ്റിങ് വിഭാഗങ്ങളിലെ ജോലിക്കാരെയും ഈ പിരിച്ചുവിടൽ ബാധിക്കും.

മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കൺസോളുകൾ, ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകൾ, ഗെയിം പാസ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന എക്സ്ബോക്സ് വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പിരിച്ചുവിടലുകൾ നടന്നിട്ടുണ്ട്. മേയ് പകുതിയോടെ കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. എ.ഐ (നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം.

Content: Microsoft is preparing for another mass layoff

Advertisement

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ

Read More »

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മരണത്തിൽ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കയംകുളം മെഡിക്കൽ

Read More »

സഞ്ജൂ മടങ്ങിവരൂ… മുറവിളി ഉയരുന്നു

ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് സമ്മർദത്തിലായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കെതിരെ നാല് കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സെമിയിൽ എത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് നിലവിൽ ഇന്ത്യ. അഭിഷേക് ശർമ്മ അമ്പേ പരാജയമായപ്പോൾ

Read More »

തെരുവുനായ ആക്രമണം; മൂന്ന് വയസുകാരന് ചെറുവിരൽ നഷ്ടമായി

പാലക്കാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ വിരലിന്‍റെ പകുതിയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു

Read More »
Advertisement