പുൽപള്ളി: വയനാട് പുല്പള്ളിയിൽ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നത്.
വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം സംഭവിച്ചത്. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.
വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു. മാരൻ്റെ കഴുത്തിലാണ് കടുവയുടെ കടിയേറ്റത്. ജനവാസ മേഖലയിൽ നിന്ന് 500 മീറ്ററോളം ഉള്ളിൽ വെച്ചാണ് മാരന്റെ മൃതദേഹം കണ്ടെടുത്തത്.










