സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മില്‍ക്കി മിസ്റ്റ് ദാവോസില്‍ വെച്ച് വന്‍കിട ഡയറി പദ്ധതികള്‍ക്കായുള്ള ധാരണാ പത്രം ഒപ്പു വെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ മുന്‍നിര മൂല്യ വര്‍ധിത ഡയറി സ്ഥാപനമായ മില്‍ക്കി മിസ്റ്റ് വന്‍കിട പാല്‍ സംസ്‌ക്കരണ യൂണിറ്റുകളും ഡയറി ഉല്‍പന്ന നിര്‍മാണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി മഹാരാഷ്ട്രാ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു.
ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇകണോമിക് ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ ഈ ധാരണാ പത്രം ഒപ്പു വെച്ചത്.

മില്‍ക്കി മിസ്റ്റ് സി.ഇ.ഒ ഡോ. കെ. രത്‌നം കരാറില്‍ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്.

ഈ ധാരണാപത്രം പ്രകാരം, മില്‍ക്കി മിസ്റ്റ് പ്രതിദിനം 10 ലക്ഷം ലിറ്റര്‍പാല്‍ സംസ്‌കരണ ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കും. ഇത് പിന്നീട് 25 ലക്ഷം ലിറ്റര്‍ വരെയായി ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. പനീര്‍, യോഗര്‍ട്ട്, തൈര്, മൊസറെല്ല ചീസ്, ഐസ്‌ക്രീം, ബട്ടര്‍, നെയ്യ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കും. എംഐഡിസി അനുവദിച്ച 1,94,866 ചതുരശ്ര മീറ്റര്‍ (ഏകദേശം 48.15 ഏക്കര്‍) ഭൂമിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

800 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ആകെ നിക്ഷേപം 1,130 കോടി രൂപയായിരിക്കും.

രാജ്യത്തെ ഡയറി മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം കര്‍ഷകര്‍ക്കും സമൂഹത്തിനും സുസ്ഥിരമായ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ധാരണാപത്രം. മഹാരാഷ്ട്രയുടെ പുരോഗമനപരമായ നയങ്ങളും ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച പാല്‍ ഉല്‍പ്പാദന മേഖലകളും തങ്ങളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന് അനുയോജ്യമായ പങ്കാളിയാക്കി മാറ്റുന്നുവെന്ന് ഡോ. കെ. രത്‌നം പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.