സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബേസില്‍ ശാപത്തില്‍ പെട്ട് മന്ത്രി വി ശിവന്‍കുട്ടിയും; കമൻ്റുമായി താരങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രെന്റായി മാറിയിരിക്കുകയാണ് ‘ബേസില്‍ ശാപം’. ബേസില്‍ ജോസഫിന്റെ ഹസ്തദാനം ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശ്രദ്ധയില്‍പ്പെടാതെ പോയതാണ് ഈ ട്രെന്റിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവര്‍ ‘ബേസില്‍ ശാപ’ത്തില്‍ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഇപ്പോഴിതാ ആ ട്രെന്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും.

കലോത്സവ സമാപന വേദിയില്‍ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടന്‍ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയാണ് മന്ത്രിയുടെ ഹസ്തദാനം ആസിഫിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ശിവന്‍കുട്ടി തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ഞാനും പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്.

വീഡിയോ മന്ത്രിയുടെ പോസ്റ്റിന് താഴെ, ‘വെല്‍ക്കം സര്‍ ! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’ എന്നാണ് ബേസില്‍ ജോസഫ് കുറിച്ചത്. പിന്നാലെ ‘പക്ഷെ തക്ക സമയത്ത് ഞാന്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’, എന്നാണ് ടൊവിനോ കുറിച്ചത്. ഈ കമന്റിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.