കൊല്ലം: കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തി. പുനലൂർ സ്വദേശിനി ലീലാമ്മയാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്. വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു വയോധികയെ കണ്ടെത്തിയത്.
വ്യാഴാഴ്ച മകളുടെ വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ലീലാമ്മയെ കാണാതായതിനെ തുടർന്ന് പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഇന്നലെ വൈകുന്നേരമാണ് കിണറ്റിൽ നിന്ന് ലീലാമ്മയെ കണ്ടെത്തിയത്. പരിക്കുകളേറ്റ വയോധികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






