വാഷിംഗ്ടണ്‍: പാലസ്തിൻ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി. ഈ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലാണ് ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി മേഘ വെമുറിയെ ക്ലാസ് പ്രസിഡന്റ് പലസ്തീനുവേണ്ടി പ്രസംഗിക്കാൻ വേദി ഉപയോഗിച്ചതിന് വിലക്കിയത്. അതേസമയം പലസ്തീന് യൂത്ത് മൂവ്മെന്റ് പങ്കുവെച്ച മേഘയുടെ പ്രസംഗം ഓണ്‍ലൈനില്‍ വൈറലായിരുന്നു.
എംഐടി നടത്തിയ ഒരു പരിപാടിയിൽ മേഘ വെമുറി പാലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയ ധരിച്ചായിരുന്നു എത്തിയത്. പാലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ നടപടികളെ എംഐടി സഹായിക്കുന്നെന്ന് മേഘ ആരോപിച്ചിരുന്നു . അതേസമയം ഔദ്യോഗിക ചടങ്ങിനിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് തുല്യമായിരുന്നു മേഘയുടെ പ്രസംഗം എന്നായിരുന്നു എംഐടി അധികൃതർ പ്രതികരിച്ചത്.






